കോതമംഗലം: മഴയെ ആഘോഷമാക്കി കോതമംഗലത്ത് സംഘടിപ്പിച്ച മൺസൂൺ മാജിക് ഫെസ്റ്റിന് ഇന്ന് സമാപനം. മഴയുടെ താളവും പ്രകൃതിയുടെ സൗന്ദര്യവും സാഹസികതയും ഒത്തുചേർന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നലെ നടന്ന മഴനൃത്ത മത്സരം ശ്രദ്ധേയമായി.
മത്സരത്തിൽ മയൂര കുട്ടമ്പുഴ ഒന്നാം സ്ഥാനവും മയൂര കോതമംഗലം രണ്ടാം സ്ഥാനവും കെസിവൈഎം കോതമംഗലം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു.
സമാപന ദിവസമായ ഇന്ന് രാവിലെ ഒന്പതിന് കോതമംഗലത്ത് നിന്ന് ബൈക്ക് റൈഡ് നടത്തും. തട്ടേക്കാട് മിനി സ്വിറ്റ്സർലൻഡിൽ റൈഡ് സമാപിക്കും. വൈകിട്ട് നാലിന് തട്ടേക്കാട് മിനി സ്വിറ്റ്സർലൻഡിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും.